കെപിഎസ്ടിഎ ഡിഇഒ ഓഫീസ് മാർച്ച് നടത്തി
1601037
Sunday, October 19, 2025 7:36 AM IST
കാഞ്ഞങ്ങാട്: ഭിന്നശേഷി പ്രശ്നം പരിഹരിച്ച് നിലവിലുള്ള മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, എൻപിഎസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ അലോഷ്യസ് ജോർജ്, ജോമി ടി. ജോസ്, ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, സംസ്ഥാന അംഗങ്ങളായ സ്വപ്ന ജോർജ്, എം.കെ. പ്രിയ, ട്രഷറർ പി. ശ്രീജ, സി.എം. വർഗീസ്, ടി. രാജേഷ് കുമാർ, പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ജില്ലാ ഭാരവാഹികളായ ടി. മധുസൂദനൻ, കെ. സുഗതൻ, സി.കെ. അജിത, ആർ.വി. പ്രേമാനന്ദൻ, കെ.എ. ജോൺ, വിമൽ അടിയോടി, കെ.കെ. സജിത്ത് എന്നിവർ നേതൃത്വം നൽകി.