കാ​സ​ര്‍​ഗോ​ഡ്: ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ ബാ​ധി​ച്ച് പാ​ലി​യേ​റ്റീ​വ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി വി​നോ​ദ​യാ​ത്ര ഒ​രു​ക്കി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളു​മാ​യി തൃ​ക്ക​രി​പ്പൂ​ര്‍ വീ ​ലാ​ൻ​ഡി​ലേ​ക്കാ​ണ് വി​നോ​ദ യാ​ത്ര ന​ട​ത്തി​യ​ത്.

രോ​ഗം മൂ​ലം സ്ഥി​ര​മാ​യി വീ​ട്ടി​ന​ക​ത്തു ത​ന്നെ ക​ഴി​യേ​ണ്ടി​വ​രു​ന്ന​ർ​ക്ക് ആ​ശ്വാ​സ​വും സ​ന്തോ​ഷ​വും പ​ക​രു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം പ​റ​ഞ്ഞു. സ​ഹീ​ര്‍ ആ​സി​ഫ്, ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, ല​ളി​ത, ര​ഞ്ജി​ത, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​യി​ഷ ഇ​ബ്രാ​ഹിം, ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം,പി​എ​ച്ച്എ​ന്‍ ജ​ല​ജ, പി​എ​ച്ച്ഐ രാ​ധാ​കൃ​ഷ്ണ​ന്‍, പി​ആ​ര്‍​ഒ സ​ല്‍​മ, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ര​മ എ​ന്നി​വ​രും ആ​ശാ പ്ര​വ​ർ​ത്ത​ക​രും ‍ പ​ങ്കെ​ടു​ത്തു.