റോഡ് ഉദ്ഘാടനം ചെയ്ത ു
1601182
Monday, October 20, 2025 1:54 AM IST
വെള്ളരിക്കുണ്ട്: മങ്കയത്തെ ഗാന്ധി ഭവൻ ലവ് ആൻഡ് കെയർ ഹോമിലേക്കു ചെർക്കള ലയൺസ് ക്ലബ് നിർമിച്ചുനൽകിയ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ട ക്കയം നിർവഹിച്ചു. ചെർക്കള ലയൺസ് ക്ലബ് പ്രസിഡന്റ് മാർക് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കബീർ ബേവിഞ്ച, ഡോ. ആബിദ് നാലപ്പാട്, സമീർ പറ്റുവാതിൽ, വാഷിദ് ഉസ്മാനിയ, ഷഫീഖ് ചെർക്കള, സി. റൈഷുദ്ദീൻ, ഹാഷിഫ് എതിർതോട്, എ.സി.എ. ലത്തീഫ്, വാർഡ് മെംബർ ടി. അബ്ദുൾ ഖാദർ, സാബു ഹംസ ഹാജി, ഗാന്ധി ഭവൻ ഇൻചാർജ് റൂബി എന്നിവർ പ്രസംഗിച്ചു.