അപകട വളവുകള്‍ നിവര്‍ത്താതെയും വീതി കൂട്ടാതെയും ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാത റീടാറിംഗ്
1601485
Tuesday, October 21, 2025 1:48 AM IST
കാസര്‍ഗോഡ്: അപകട വളവുകള്‍ നിവര്‍ത്താതെയും വീതികൂട്ടാതെയും ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത റീടാറിംഗ് തുടങ്ങി. അനുദിനം തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന റോഡിന്റെ വീതി കൂട്ടണമെന്ന യാത്രക്കാരുടെകലങ്ങളായുള്ള ആവശ്യം പരിഗണിക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് റീടാറിംഗിനു മാത്രം പണം അനുവദിച്ചത്.
2021ല്‍ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പ്രഖ്യാപിച്ച 100 കോടിയുടെ നവീകരണ പദ്ധതി ആവിയായതിനൊപ്പം റോഡ് വീതികൂട്ടലും വെറുംവാക്കായി. 23 കോടി രൂപ ചെലവിലാണ് കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് റീടാറിംഗ് ചെയ്യുന്നത്. ഇതോടൊപ്പം തകര്‍ന്ന കലുങ്കുകളും പുനര്‍നിര്‍മിക്കുന്നുണ്ട്.
ജാല്‍സൂറില്‍ കലുങ്കിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. മഴ പൂര്‍ണമായും മാറിയ ശേഷം റീടാറിംഗ് നടത്താനാണ് തീരുമാനം. ദേശീയപാതയിലെ ചെര്‍ക്കളയില്‍ നിന്നു തുടങ്ങി സുള്ള്യയ്ക്കടുത്തുള്ള ജാല്‍സൂറില്‍ അവസാനിക്കുന്ന റോഡ് ചെങ്കള, മുളിയാര്‍, കാറഡുക്ക, ദേലംപാടി കടന്നുപോകുന്നത്. 39.1 കിലോമീറ്റര്‍ പഞ്ചായത്തുകളിലൂടെയാണ് നീളമുള്ള റോഡില്‍ 15 കിലോമീറ്റര്‍ ഭാഗം നേരത്തെ റീടാറിംഗ് ചെയ്തിരുന്നു.
കെകെ പുറം മുതല്‍ ശാന്തിനഗര്‍ വരെ ഒമ്പതു കിലോമീറ്റര്‍ രണ്ടു വര്‍ഷം മുന്‍പ് റീടാറിംഗ് ചെയ്തു. മുള്ളേരിയ ടൗണ്‍ മുതല്‍ പടിയത്തടുക്ക വരെ ആറു കിലോമീറ്റര്‍ മലയോര ഹൈവേയുടെ ഭാഗമായി വീതികൂട്ടിയുള്ള നവീകരണം പുരോഗമിക്കുകയാണ്. ബാക്കി 24 കിലോമീറ്റര്‍ ദ ൂരമാണ് 23 കോടി രൂപ ചെലവില്റീാറിംഗ് ചെയ്യുന്നത്.
നിലവിലുള്ള അഞ്ചര മീറ്റര്‍ വീതിയിലാണ് റീടാറിംഗ്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്. കുണ്ടും കുഴിയുമായ റോഡിലെ നരകയാത്രയ്ക്ക് ഇതോടെ പരിഹാരമാകുമെങ്കിലും തിരക്കേറി റോഡില്‍ വീതി കൂട്ടാതെ റീടാറിംഗ് കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ചെര്‍ക്കള മുതല്‍ ജാല്‍സൂര്‍ വരെ അപകടകരമായ ഇരുപതോളം കൊടുംവളവുകളും ഉണ്ട്. ഒട്ടേറെ ജീവനെടുത്ത കോട്ടൂര്‍ വളവും ഈ റോഡിലാണ്. ടാറിംഗ് അഞ്ചര മീറ്ററേയുള്ളൂവെങ്കിലും റോഡിന് ഭൂരിഭാഗം സ്ഥലത്തും 12 മീറ്ററിലേറെ വീതിയുണ്ട്. സ്ഥലം ഏറ്റെടുക്കാതെ തന്നെ വീതികൂട്ടാന്‍ കഴിയും. ഇക്കാര്യം നേരത്തെ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും റീടാറിംഗിനു മാത്രമാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്.
റോഡിന്റെ അവസ്ഥ നിവേദനം വഴി നേരത്തേതന്നെ മന്ത്രിമാരെ അറിയിച്ച് എംഎല്‍എ റോഡ് നവീകരണത്തിന് 100 കോടി രൂപ അനുവദിച്ചുവെന്ന് അവകാശപ്പെട്ട് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ 2021 ജൂണ്‍ നാലിന് ഇറക്കിയ വാര്‍ത്താക്കുറിപ്പ് ഇങ്ങനെയായിരുന്നു: ട്രാഫിക് ഏറ്റവും കൂടുതലുള്ള ഈ റോഡില്വളവകളും തിരിവുകളും മൂലം അപകടങ്ങള്‍ നിത്യസംഭവമാണ്. ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോട്ടൂര്‍ വളവില്‍ തുടര്‍ച്ചയായി അപകടവും മരണവും സംഭവിച്ചുകൊണ്ടിരിക്കുന്നു.
പൊതുവേ തിരക്കുള്ള റോഡില്‍ ശബരിമല സീസണ് ആകുന്നതോടെ തിരക്ക് പതിന്മടങ്ങ് വര്‍ധിക്കുന്നു. അഞ്ചരമീറ്റര്‍ വീതിയിലാണ് നിലവില്‍ ടാറിംഗ് ഉള്ളത്. അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇതും കാരണമാണ്. 10 മുതല്‍ 12 മീറ്റര്‍വരെ സ്ഥലലഭ്യതയുള്ള ഈ റോഡ് ഭൂമി ഏറ്റെടുക്കാതെതന്നെ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും. ഇക്കാര്യം എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് ആദ്യ നിവേദനത്തില്തന്നെ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു.