പിരിവ് ചോദിച്ചെത്തി ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 59കാരന് അറസ്റ്റില്‍
1601950
Wednesday, October 22, 2025 7:51 AM IST
നീലേശ്വരം: പിരിവിനെന്നു പറഞ്ഞു വീട്ടിലെത്തി ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പിലിക്കോട് വെള്ളച്ചാല്‍ സ്വദേശി സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെ നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മലപ്പുറത്തെ ട്രസ്റ്റിന്റെ പേരിലാണ് പ്രതി സംഭാവന ചോദിച്ചെത്തിയത്. വീട്ടില്‍ താന്‍ മാത്രമേ ഉള്ളൂവെന്നും കൈയില്‍ പണമില്ലെന്നും പെണ്‍കുട്ടി ഇയാളോടു പറഞ്ഞു. ഈ സമയം ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടി നിലവിളിച്ചു. ബഹളം കേട്ട് വീടിനടുത്തുണ്ടായിരുന്ന കുട്ടിയുടെ അമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ പിടികൂടി നാട്ടുകാര്‍ പോലീസിൽ ഏല്‍പ്പിച്ചു.