ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനോത്സവം വിജയികള്‍
1601906
Wednesday, October 22, 2025 7:29 AM IST
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ നീലേശ്വരം രാജാസ് സ്കൂളില്‍ നടത്തിയ വായനോത്സവം വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ വിഭാഗം-1. എന്‍. വൈഷ്ണവി (തച്ചങ്ങാട് ജിഎച്ച്എസ്),2.കാര്‍ത്തിക രാജന് (അട്ടേങ്ങാനം ജിഎച്ച്എസ്എസ്), 3.എ.കെ. അര്ജുന് (ചെമ്മനാട് ജിഎച്ച്എസ്എസ്).
മുതിര്‍ന്നവര്‍ വിഭാഗം(16 മുതല്‍ 25 വയസ് വരെ)-1. വി. ലസിത(ചേടിറോഡ് ഗീതാഞ്ജലി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം), 2. എം. സോന (പാലിച്ചിയടുക്കം എന്‍.ഇ. ബലറാം വായനശാല), 3. കെ.വി. ഗീതു(നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല).
മുതിര്‍ന്നവര്‍ വിഭാഗം രണ്ട് (25 വയസിന് മുകളിൽ)-1. കെ.വി. രത്നാകരന്( കമ്പൂര്‍ സിആര്‍സി ഗ്രന്ഥാലയം), 2. വി.എസ്. സവിത (കോളംകുളം ഇഎംഎസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം), 3. പി.വി. സുധ (കൂട്ടക്കനി ഇഎംഎസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം).
യുപി വിഭാഗം- 1. ശിവദ മോഹന്‍ (കോടോത്ത് റെയിന്‍ബോ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം), 2. വി.കെ. ദേവാഞ്ജന (എരിഞ്ഞിപ്പുഴ ഇ.കെ. നായനാര്‍ സ്മാരക ഗ്രന്ഥാലയം), 3. റിയ ഹരി (പെരിയങ്ങാനം എകെജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം).
വനിതവിഭാഗം-1. ലേഖ ചന്ദ്രന്( കക്കാട്ട് തൂലിക വായനശാല ആന്‍ഡ് ഗ്രന്ഥാലയം), 2. ഷൈമ പുഷ്പന് (പെരിയ ഗാന്ധി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം), 3. ജെ.ബി. അഞ്ജലി (മുഴക്കോം കുഞ്ഞിക്കോരന് സ്മാരക ഗ്രന്ഥാലയം).