സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി
1601910
Wednesday, October 22, 2025 7:29 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിലെ വിവിധ സംവരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നേതൃത്വം നല്കി.
തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, സീനിയര്‍ സൂപ്രണ്ട് ഹംസ, തഹസില്‍ദാര്‍മാരായ എല്‍.കെ. സുബൈര്‍, കെ.വി. ബിജു, ടി.വി. സജീവന് എന്നിവര്‍ പങ്കെടുത്തു.
ഇതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി.
ജില്ലാ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ: പട്ടികജാതിസംവരണം (ഡിവിഷന് മൂന്ന്)-ബദിയടുക്ക, പട്ടികവര്‍ഗസംവരണം (ഡിവിഷന് എട്ട്)-കയ്യൂര്‍, സ്ത്രീസംവരണം (ഡിവിഷന് നാല്)-ദേലംപാടി, (ഡിവിഷന് ആറ്)- കള്ളാര്‍, (ഡിവിഷന് ഏഴ്)- ചിറ്റാരിക്കാല്‍, (ഡിവിഷന് 10)-ചെറുവത്തൂര്‍, (ഡിവിഷന് 12)-പെരിയ, (ഡിവിഷന് 13)-ബേക്കല്‍, (ഡിവിഷന് 14)-ഉദുമ, (ഡിവിഷന് 15)-ചെങ്കള, (ഡിവിഷന് 18)-മഞ്ചേശ്വരം എന്നിവ പ്രഖ്യാപിച്ചു.