ശുചീകരണ ബോധവത്കരണം നടത്തി
1601905
Wednesday, October 22, 2025 7:29 AM IST
റാണിപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വനം വകുപ്പ്, റാണിപുരം വനസംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെ നീലേശ്വരം കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ സ്വച്ഛ് ഭാരത് സ്പെഷൽ കാമ്പയിന്റെ ഭാഗമായി ശുചീകരണ - ബോധവത്കണ പ്രവർത്തനങ്ങൾ നടത്തി.
റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റ് എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ടൂറിസം ഓഫീസർ എൻ. രവികുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ജയ, അധ്യാപകരായ ഡോ. പി.എം. മുജീബ്, പി. വിജേഷ് എന്നിവർ നേതൃത്വം നൽകി.