കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത കേസിൽ നാലുവര്‍ഷം തടവും പിഴയും
1601908
Wednesday, October 22, 2025 7:29 AM IST
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ് മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ നാലുവര്‍ഷം തടവിനും 40,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കാസര്‍ഗോഡ് ആലമ്പാടിയിലെ ഇബ്രാഹിം ബാദുഷ (27)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം.
2019 ഡിസംബര്‍ 17ന് ഉച്ചകഴിഞ്ഞ് 3.40 ഓടെ കാസര്‍ഗോഡ് നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 15 എ 1703 കെഎസ്ആര്‍ടിസി ബസിന് ചെര്‍ക്കള അഞ്ചാംമൈലില്‍ നിന്ന് കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.
വിദ്യാനഗര്‍ സിഐയായിരുന്ന യു.പി. വിപിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്, അഡ്വ. കെ. ചിത്രകല എന്നിവര്‍ ഹാജരായി.