പാലാവയല് സ്കൂള്‍ വാര്‍ഷികം നടത്തി
1262400
Thursday, January 26, 2023 12:50 AM IST
പാലാവയല്: സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 57-ാം വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക സിസിലി സെബാസ്റ്റ്യനുള്ള യാത്രയയപ്പ് സമ്മേളനവും തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താംപടവില്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ.ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.ബി.ബാലചന്ദ്രന്, പ്രശാന്ത് പാറേക്കുടിലില്, തേജസ് കാവുകാട്ട്, സ്കൂള്‍ അസി.മാനേജര്‍ ഫാ.ജെറിന് പന്തല്ലൂപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ.മെന്ഡലിന് മാത്യു, മുഖ്യാധ്യാപകന്‍ എം.എ.ജിജി, പിടിഎ പ്രസിഡന്റ് സോമി അറയ്ക്കല്‍, എല്‍പി സ്കൂള്‍ മുഖ്യാധ്യാപിക എം.വി.ഗീതമ്മ, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി സിസി ജേക്കബ്, ചെയര്മാന് ജോയല്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാകായിക മല്‍സരങ്ങളിലും വിദ്യാഭ്യാസമേഖലയിലും മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.