കിസാന്‍സഭ കര്‍ഷക രക്ഷായാത്ര പത്തു മുതല്‍
1265652
Tuesday, February 7, 2023 12:56 AM IST
കാസര്‍ഗോഡ്: കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍സഭ കര്ഷകരക്ഷാത്ര നടത്തും. വടക്കന്‍ മേഖല ജാഥ പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉപ്പളയില്‍ ദേശീയ സെക്രട്ടറി സത്യന് മൊകേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജെ. വേണുഗോപാലന്‍ നായര്‍ ജാഥാ ക്യാപ്റ്റനായിരിക്കും. അഞ്ചിനു ബദിയടുക്കയില്‍ സ്വീകരണം നല്‍കും. 11നു രാവിലെ 9.30നു കുറ്റിക്കോല്‍, 10.30ന് എരിക്കുളം, 11.30നു വെള്ളരിക്കുണ്ട്, 12.30നു ചീമേനി എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയശേഷം പയ്യന്നൂരില്‍ പ്രവേശിക്കും. 17നു ഇരുമേഖല ജാഥകളും തൃശൂരില്‍ സംഗമിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ.പ്രദീപന്, വൈസ് പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണന്, ജില്ലാ പ്രസിഡന്റ് എം.അസിനാര്‍, സംസ്ഥാന കൗണ്‍സിലംഗം കെ.പി.സഹദേവന്, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമന് എന്നിവര്‍ സംബന്ധിച്ചു.