സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദ​നം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍
Friday, March 17, 2023 12:54 AM IST
പ​യ്യ​ന്നൂ​ര്‍: സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ടോ​ത്ത് വെ​ള്ളൂ​രി​ലെ കെ.​അ​ഖി​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ ക​ണ്ടോ​ത്തെ ക​ണ്ണ​ട വി​ശോ​ഭി​നെ (30) പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ന് ​രാ​ത്രി ഒ​ന്‍​പ​തോ​ടെ വെ​ള്ളൂ​രി​ലെ ഐ​ഡി​യ​ല്‍ ഡെ​ക്ക​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വി​ശോ​ഭും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ത​ന്നെ ത​ട​ഞ്ഞു​നി​ര്‍​ത്തി ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ ഇ​രു​മ്പു​ക​ട്ട​യും ഇ​രു​മ്പു പൈ​പ്പു​മു​പ​യോ​ഗി​ച്ച് ത​ല​യി​ലു​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​വെ​ന്നും ഇ​തി​നി​ട​യി​ല്‍ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. പ​രാ​തി​ക്കാ​ര​ന്‍റെ അ​മ്മ അ​ഴീ​ക്കോ​ട് ജെ​ആ​ര്‍​പി എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​യ​തി​ലെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യി പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ഖി​ല്‍​കു​മാ​ര്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ശോ​ഭി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്ന ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.