സ്കൂട്ടറില്‍ പോകവെ പ്രവാസിക്ക് വെട്ടേറ്റു
1278583
Saturday, March 18, 2023 1:11 AM IST
കാഞ്ഞങ്ങാട്: ഭാര്യയുമൊത്ത് സ്കൂട്ടറില്‍ പോവുകയായിരുന്ന പ്രവാസിയെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം വെട്ടിപ്പരിക്കേല്പിച്ചു. പുല്ലൂര്‍ കൊടവലത്തെ കെ. ചന്ദ്രനാ(40)ണ് വെട്ടേറ്റത്. കാലിന് വെട്ടേറ്റ ചന്ദ്രനെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ മാവുങ്കാല്‍ നെല്ലിത്തറ ഇറക്കത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മൂന്നാഴ്ച മുമ്പാണ് ചന്ദ്രന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.