കെ​സി​വൈ​എം പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Monday, March 27, 2023 1:28 AM IST
പാ​ലാ​വ​യ​ല്‍: ക്രൈ​സ്ത​വ സ​ന്യാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ക​ക്കു​ക​ളി നാ​ട​ക​ത്തി​നും ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ല്‍ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്കു​മെ​തി​രെ കെ​സി​വൈ​എം പാ​ലാ​വ​യ​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​വും ന​ട​ത്തി. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ബി​ഷ​പ്പി​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് മാ​ണി​ക്യ​ത്താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ.​ജെ​റി​ന്‍ പ​ന്ത​ല്ലൂ​പ​റ​മ്പി​ല്‍, കെ​സി​വൈ​എം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​മി​ല്‍ നെ​ല്ലം​കു​ഴി​യി​ല്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ല്‍ നെ​ല്ലം​കു​ഴി​യി​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ആ​ല്‍​ഫി, യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ്, ഡാ​നി, ജി​യോ, ഇ​മ്മാ​നു​വ​ല്‍, ജോ​ര്‍​ജു​കു​ട്ടി അ​റ​യ്ക്ക​ല്‍, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി മാ​മ്മ​ച്ച​ന്‍ അ​രീ​ക്കാ​ട്, ജോ​യി വ​ണ്ട​നാ​നി, ബെ​ന്നി നെ​ല്ലം​കു​ഴി, ബി​ജു ഔ​സേ​പ്പ​റ​മ്പി​ല്‍, ജോ​സ് പ്ര​കാ​ശ്, സോ​മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.