സി​സി​ടി​വി കാ​മ​റ മോ​ഷ​ണം:പ്ര​തി അ​റ​സ്റ്റി​ല്‍
Tuesday, March 28, 2023 1:26 AM IST
കു​മ്പ​ള: സി​സി​ടി​വി കാ​മ​റ​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ കു​മ്പ​ള പോ​ലീ​സ് പി​ടി​കൂ​ടി.
എ​ന്‍​മ​ക​ജെ ബ​ന്‍​പ​ത്ത​ട​ക്ക​യി​ലെ ജാ​ഫ​ര്‍ സാ​ദി​ഖി(48)​നെ​യാ​ണ് കു​മ്പ​ള അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ വി.​രാ​മ​കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നു വ​ര്‍​ഷം മു​മ്പ് സീ​താം​ഗോ​ളി മു​ഖാ​രി​ക്ക​ണ്ട​ത്തെ താ​ഹി​റ​യു​ടെ വീ​ട് കോ​മ്പൗ​ണ്ടി​ന്‍റെ പൂ​ട്ടി​യ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി സ്ഥാ​പി​ച്ച ഏ​ഴു സി​സി​ടി​വി കാ​മ​റ​ക​ള്‍ ക​വ​ര്‍​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​തി​നു മു​മ്പ് താ​ഹി​റ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച​തി​നും കു​മ്പ​ള​യി​ലെ താ​ജ് ഹോ​ട്ട​ലി​ന്‍റെ സ​മീ​പം വ​ച്ച് വ്യാ​പാ​രി​യു​ടെ മു​ഖ​ത്തേ​ക്ക് മു​ള​ക് പൊ​ടി വി​ത​റി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ലും ജാ​ഫ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.