17 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Tuesday, March 28, 2023 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: 17 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട്, കാ​റ​ഡു​ക്ക, പ​ര​പ്പ, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, പ​ന​ത്ത​ടി, ബെ​ള്ളൂ​ര്‍, ക​ള്ളാ​ര്‍, അ​ജാ​നൂ​ര്‍, ചെ​മ്മ​നാ​ട്, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ബ​ളാ​ല്‍, ദേ​ലം​പാ​ടി, വ​ലി​യ​പ​റ​മ്പ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ള്‍, കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക​ള്‍ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.