യുവാവ് പുഴയില്‍ മരിച്ചനിലയില്‍
1574445
Thursday, July 10, 2025 12:55 AM IST
കാസര്‍ഗോഡ്: യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. കാസര്‍ഗോഡ് കസബ കടപ്പുറത്തെ രമേശന്റെയും മിനിയുടെയും മകന് ആദിത്യന് (22) ആണ് മരിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച ഉച്ചയോടെ ഹാര്ബറിനടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആദിത്യന് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെ ഹാര്‍ബര്‍ ഗേറ്റിന് സമീപമാണ് പുഴയില്‍ വലയെറിഞ്ഞ മത്സ്യതൊഴിലാളികള്‍ക്ക് ആദിത്യന്റെ മൃതദേഹം ലഭിക്കുന്നത്. മൊബൈല്‍ ഫോണും ബൈക്കും ഹാര്‍ബറിനടുത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി. സഹോദരി:ആതിര.