കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനം കുഴിയില്‍വീണു, ഗതാഗതം തടസപ്പെട്ടു
1574711
Friday, July 11, 2025 1:10 AM IST
കാസര്‍ഗോഡ്: അണങ്കൂര്‍ ബെദിരയില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് ലോറി കുഴിയില്‍ വീണതോടെ വീട്ടില്‍ പുറത്തിറങ്ങാനാകാതെ ജനങ്ങള്‍ വലഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതോടെ ബെദിര-തുരുത്തി റോഡിലാണ് സംഭവം.
വീതി കുറഞ്ഞ റോഡില്‍ വാഹനത്തിന്റെ ടയര്‍ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. പിന്നീട് ഈ വാഹനത്തെ പൊക്കിയെടുക്കാന്‍ ഒരു ക്രെയിന്‍ എത്തിയപ്പോള്‍ അതും വഴിയില്‍ കുടുങ്ങി.
ശേഷം മണ്ണുമാന്തിയന്ത്രമെത്തി റോഡിന്റെ ഭാഗം അല്പം മാന്തി വാഹനം കയറിപ്പോകാനുള്ള വഴിയൊരുക്കി. പിന്നീട് മറ്റൊരു ക്രെയിന്‍ എത്തി വൈകുന്നേരം അഞ്ചോടെയാണ് ഈ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്.