ഓപ്പറേഷന് ധൂമം: സ്കൂള്‍ പരിസരത്ത് നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടികൂടി
1574704
Friday, July 11, 2025 1:10 AM IST
നീലേശ്വരം: കേന്ദ്ര പുകയില നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന് ധൂമം എന്ന പേരില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം നടന്ന സംയുക്ത പരിശോധനയില്‍ നീലേശ്വരം ബ്ലോക്ക് തല സ്ക്വാഡ് നീലേശ്വരം, ചായ്യോത്ത് മേഖലയില്‍ വിവിധ സ്ഥാപനങ്ങള്‍ പരിശോധിച്ചു.
രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമുള്ള കടയില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും 2000 രൂപ പിഴയിടുകയും ചെയ്തു. നിയമത്തിന്റെ ഭാഗമായ ബോര്‍ഡ് വെക്കാത്ത ചായ്യോത്ത് കടയുടമയ്ക്ക് പിഴ ഈടാക്കുകയും ചെയ്തു. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം വിദ്യാലയങ്ങള്‍ക്ക് നൂറുവാര ചുറ്റളവില്‍ പുകയില വില്പന നടത്താന്‍ പാടുള്ളതല്ല.
പരിശോധനയില്‍ നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത് സി. ഫിലിപ്പ്, നീലേശ്വരം എസ്ഐ എ.വി. ശ്രീകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. വൈശാഖ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഗിരീഷ്കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. ശ്രുതി, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസാദ്, പ്രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിസാമുദ്ദീന്‍, ശൈലേഷ്, രാജീവന്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജീവന്, സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.