ആനക്കുട്ടിയുടെ ജഡം മറവുചെയ്തു
1574504
Thursday, July 10, 2025 2:09 AM IST
പാലാവയൽ: ഇടവരമ്പിനും കോഴിച്ചാലിനുമിടയിൽ പുഴയ്ക്ക് നടുവിലെ തുരുത്തിൽ കണ്ടെത്തിയ ആനക്കുട്ടിയുടെ ജഡം വനംവകുപ്പിന്റെ നടപടിക്രമങ്ങളനുസരിച്ച് പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം കാട്ടിൽ മറവുചെയ്തു.
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്. വൈശാഖിന്റെ നിർദ്ദേശാനുസരണം നോർത്തേൺ സർക്കിളിനു കീഴിലുള്ള വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ചെറുപുഴ മൃഗാശുപത്രിയിലെ സർജൻ ഡോ. ജിബിൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, എൻജിഒ പ്രതിനിധി വിമൽ ലക്ഷ്മണൻ, സയന്റിഫിക് എക്സ്പേർട്ട് മിനി വർഗീസ്, തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി.സനൂപ് കൃഷ്ണൻ, ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.