എക്സൈസ് ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ച കേസിലെ പ്രതി മദ്യവുമായി അറസ്റ്റില്‍
1574501
Thursday, July 10, 2025 2:09 AM IST
കാസര്‍ഗോഡ്: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 5.4 ലീറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍. കളനാട് കൈനോത്തെ ഡി. ഉദയനെയാണ് (42) മേല്‍പറമ്പ് നടക്കാനില്‍ നിന്നും എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പ്രമോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
180 മില്ലിലീറ്ററിന്റെ 28 കുപ്പി മദ്യമാണ് ഇയാളുടെ കൈയില്‍ നിന്നും പിടികൂടിയത്. മുമ്പ് തന്റെ വീട്ടില്‍ റെയ്ഡിനു വന്ന എക്സൈസ് സംഘത്തെ ഉദയന്‍ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചിരുന്നു. കേസില്‍ പ്രതിയെ മൂന്നുവര്‍ഷവും ഒരുമാസവും തടവും 35,800 രൂപ പിഴയടക്കാനും കാസര്‍ഗോഡ് കോടതി ശിക്ഷിച്ചിരുന്നു.