അരിവാള്‍കോശ രോഗനിര്‍ണയ പരിശോധന ആരംഭിച്ചു
1574506
Thursday, July 10, 2025 2:10 AM IST
എണ്ണപ്പാറ: അരിവാള്‍ കോശരോഗ നിര്ണയപരിശോധനയ്ക്ക് കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോളിയാര്‍ പട്ടികവര്‍ഗ ഉന്നതിയില്‍ തുടക്കമായി.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എണ്ണപ്പാറ കുടുംബരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി. കൃപേഷ് അധ്യക്ഷതവഹിച്ചു.
ജില്ലാ എംസിഎച്ച് ഓഫീസര്‍ സൂസന് ഫിലിപ്പ്, ഡിപിഎച്ച്എന്‍ കെ. ശാന്ത എന്നിവര്‍ സംസാരിച്ചു.
ജില്ലാ എഡ്യുക്കേഷന്ആൻഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. ജിഷ നന്ദിയും പറഞ്ഞു.