മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ പപ്പായത്തോട്ടം ഒരുങ്ങുന്നു
1574505
Thursday, July 10, 2025 2:09 AM IST
മൊഗ്രാൽ: ഗവ. വിഎച്ച്എസ്എസിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പപ്പായത്തോട്ടമൊരുക്കുന്നു. സിപിസിആർഐയിൽ നിന്നെത്തിച്ച മികച്ചയിനം തൈകളാണ് നട്ടുപിടിപ്പിച്ചത്.
മുഖ്യാധ്യാപകൻ ജെ. ജയറാം, പിടിഎ പ്രസിഡന്റ് അഷറഫ് പെർവാഡ് എന്നിവർ ചേർന്ന് തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ നേരത്തേ വാഴകൃഷി ചെയ്തുവരുന്നുണ്ട്. അധികം താമസിയാതെ പച്ചക്കറി കൃഷി കൂടി തുടങ്ങാനാണ് പദ്ധതി.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിജു പയ്യാടക്കത്ത്, അധ്യാപകരായ രാജേഷ്, സൈനബ, റിവേഗ, രമ്യ എന്നിവർ പങ്കെടുത്തു.