ലോ​ൺ നി​ഷേ​ധി​ക്കു​ന്ന​തി​ൽ സമരം നടത്തി
Wednesday, January 25, 2023 11:27 PM IST
കേ​ര​ള​പു​രം:​ കേ​ര​ള​പു​രം എ​സ് ബി ​ഐ ബ്രാ​ഞ്ചി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​കാ​ര​ണ​മാ​യി ലോ​ൺ നി​ഷേ​ധി​ക്കു​ന്ന​തി​ലും കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​റ്റം​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ബി​ഐ കേ​ര​ള​പു​രം ബ്രാ​ഞ്ച് മാ​നേ​ജ​രെ ഉ​പ​രോ​ധി​ച്ചു.
ഉ​പ​രോ​ധ സ​മ​രം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു പി​ന്നീ​ട് കു​ണ്ട​റ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ങ്ക് മാ​നേ​ജ​രും സ​മ​ര​ക്കാ​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാം എ​ന്ന ബാ​ങ്ക് മാ​നേ​ജ​ർ ഉ​റ​പ്പു ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ് കോ​ൺ​ഗ്ര​സ് കൊ​റ്റം​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ണി​ൽ വി​നോ​ദ് ഇ​ള​മ്പ​ള്ളൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ജി ​പി​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​റ്റ​ങ്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷു​ഹൈ​ബ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ക്കോ​ൺ ഷാ​ന​വാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​യാ​ദ് ചാ​ലു​വി​ള, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് കാ​മ്പി​യി​ൽ, ഷം​നാ​ദ് കേ​ര​ള​പു​രം, സെ​യ്ദ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജി​ക,റാ​സി​ക്, ഷ​ഹ​നാ​സ്, നു​ജു​മു​ദീ​ൻ ത​ട്ടാ​ശേരി, മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.