കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
Friday, March 24, 2023 11:29 PM IST
കു​ള​ത്തൂ​പ്പു​ഴ: ​സേ​വ​ന മേ​ഖ​ല​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി​കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ് ന​ദീ​റ സൈ​ഫു​ദ്ദീ​ൻ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ വ​ഹി​ച്ചു. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി നൂ​ത​ന​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
പൊ​തു മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും ക്രി​മി​റ്റോ​റി​യം നി​ർ​മാ​ണ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി കൊ​ണ്ടാ​ണ് കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ബജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. കാ​ർ​ഷി​ക ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 2.58 കോ​ടി​യും സേ​വ​ന മേ​ഖ​ല​യ്ക്ക് 39.38 കോ​ടി​യും പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നാ​യി 3.62 കോ​ടി​യും, ഉ​ൾ​പ്പെ​ടെ ആ​കെ 68.16കോ​ടി രൂ​പ വ​ര​വും 67.30 കോ​ടി രൂ​പ ചെ​ല​വും 1.01 കോ​ടി രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് ആ​ണ് കു​ള​ത്ത​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത് . പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ ,തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.