ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം
1568609
Thursday, June 19, 2025 5:59 AM IST
കൊട്ടാരക്കര : ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം കിഴക്കേക്കര സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ ഫാ. ജോസഫ് കടകംപള്ളിൽ ഉദ്ഘാടനം നിർവഹിച്ചു.
കൊട്ടാരക്കരയിലെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സ്പെൻസർ വിദ്യാഭ്യാസ സ്ഥാപന ഡയറക്ടർ അജി അലക്സാണ്ടർ കുട്ടികൾക്ക് ദീപിക ദിനപത്രം കൈമാറി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജോമി തോമസ് കുട്ടികളിൽ വായന ശീലം വളർന്നു വരേണ്ട ആവശ്യകതകളെപ്പറ്റി പ്രസംഗിച്ചു.
കൊട്ടാരക്കര നഗരസഭാ വൈസ് ചെയർ പേഴ്സൺ ബിജി ഷാജി, പിടിഎ വൈസ് പ്രസിഡന്റ് ഷാഹുൽകുന്നിക്കോട്, സ്പോൺസർ അജി അലക്സാണ്ടർ (സ്പെൻസർ കോളജ് ), ബർസാർ ഫാ.ഗീവർഗീസ് എഴിയത്ത്, പ്രിൻസിപ്പാൾ ജോമി തോമസ്, ഷാജി മാംവിള ,ദീപിക പുനലൂർ സർക്കുലേഷൻ മാനേജർ വർഗീസ് ജോസഫ് എന്നിവർ സംബന്ധിച്ചു.