ചട്ടങ്ങൾ ലംഘിച്ച് കല്ലുവാതുക്കലിൽ കെട്ടിട നിർമാണങ്ങൾ നടത്തുന്നു
1568611
Thursday, June 19, 2025 5:59 AM IST
ചാത്തന്നൂർ : കല്ലുവാതുക്കൽ പഞ്ചായത്തിൽകെട്ടിടനിർമാണചട്ടങ്ങൾ അട്ടിമറിച്ചുഅനധികൃത നിർമാണപ്രവർത്തനം. ഇതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കെച്ചും പ്ലാനും ഇല്ലാതെ പഞ്ചായത്ത് കമ്മിറ്റിയിൽ വയ്ക്കാതെ വാർഡ് മെമ്പർ പോലും അറിയാതെയാണ് ദേശിയപാതയിലും പരവൂർ-ചാത്തന്നൂർ റോഡിലുമടക്കം അനധികൃത കെട്ടിട നിർമാണപ്രവൃത്തികൾ നടക്കുന്നത്.
ജനങ്ങൾ പരാതി ഉയർത്തുമ്പോൾ സ്റ്റോപ്പ് മെമ്മോ കൊടുത്തു വഴിപാട് പോലെ ഒരു പ്രഹസനം നടത്തി ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കണ്ണിൽ പൊടിയിടുന്ന തന്ത്രമാണ് കല്ലുവാതുക്കൽപഞ്ചായത്ത് അധികൃതർ ചെയ്യുന്നത്. പരവൂർ -ചാത്തന്നൂർ റോഡിൽ മീനമ്പലം ജംഗ്ഷനിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന ഒരു കെട്ടിടമാണ് ഉദാഹരണം.
പഞ്ചായത്തിലെ കെട്ടിട നിർമാണ ചട്ടങ്ങളുടെ നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ്നിർമാണപ്രവർത്തനം. പരാതി ഉയർന്നപ്പോൾഗ്രാമപഞ്ചായത്ത് അംഗം പഞ്ചായത്തിൽ അന്വേഷിച്ചു. നിർമാണപ്രവർത്തികളുടെ യാതൊരു രേഖകളും ഇല്ലെന്ന് കണ്ടു സെക്രട്ടറിയുടെ അടുത്ത് പരാതിയുമായി ചെന്നപ്പോൾ സ്റ്റോപ്പ് മെമ്മോ കൊടുത്തു . പിന്നീട് പോലീസിനെ കൂട്ട് പിടിച്ചുരാത്രിയിൽ നിർമാണപ്രവർത്തി നടത്തുകയായിരുന്നു.
ഉദ്യോഗസ്ഥരും പോലീസും ഭൂമാഫിയ സംഘങ്ങളുമായി ചേർന്ന് കെട്ടിടനിർമാണ ചട്ടങ്ങൾ അട്ടിമറിച്ചു നടത്തുന്ന നിർമാണപ്രവൃത്തികൾക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.