എൻഎസ്എസ് മേഖലാസമ്മേളനം 22ന് കൊല്ലത്ത്
1568620
Thursday, June 19, 2025 6:14 AM IST
കൊല്ലം : താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ കൊല്ലം - കിളികൊല്ലൂർ - ഇരവിപുരം മേഖലാ സമ്മേളനവും വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 22 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആനന്ദവല്ലീശ്വരം വിദ്യാധിരാജ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.
സമ്മേളനം എൻഎസ്എസ് കോളേജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രഫ. ഡോ. എസ്. സുജാത ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളുടെയും എൻഡോവ്മെന്റുകളുടെയുംവിതരണോദ്ഘാടനവും അവർ നിർവഹിക്കും.
കൊല്ലം താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി കെ.ജി. ജീവകുമാർ, കമ്മറ്റി അംഗങ്ങളായ കല്ലട വിജയൻ,മണക്കാട് സുരേഷ്, അഡ്വ. വേണു ജെ. പിള്ള, ബി .സുരേഷ് കുമാർ, എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങളായ കെ.കെ. മുരളീധര കൈമൾ,രഘുനാരായണൻ,എസ് .കെ .അനിൽകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീകുമാരി നാരായണൻ നായർ, ട്രഷറർ രാജേശ്വരി അമ്മ, പബ്ളിസിറ്റി കൺവീനർ പി.ജയചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എസ്.കെ. അനിൽകുമാർ, കൺവീനർ അഡ്വ. വേണു ജെ പിള്ള, ട്രഷറർ മണക്കാട് സുരേഷ്, താലൂക്ക് യൂണിയൻ അംഗം തച്ചേഴുത്ത് വേണുഗോപാൽ, പബ്ളിസിറ്റി കമ്മറ്റി ഭാരവാഹികളായ പി. ജയചന്ദ്രൻ, പ്രദീപ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.