വയോധികന്റെ വസ്തുവിലൂടെ ലൈൻ വലിച്ച സംഭവം; എഡിഎം തീർപ്പാക്കണമെന്ന്
1568622
Thursday, June 19, 2025 6:14 AM IST
കൊല്ലം : കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് വയോധികന്റെവീടിന് മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചെന്ന പരാതി കുന്നത്തൂർ തഹസിൽദാർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ട് കൊല്ലം എഡിഎമ്മിന് കൈമാറണമെന്നും പരാതിക്കാരിയെയും എതിർകക്ഷിയെയും കേട്ട് എഡിഎംഇരുകക്ഷികൾക്കും സ്വീകാര്യമായ തീർപ്പുണ്ടാക്കണമെന്നും ഉത്തരവിൽ പറയുന്നു. ജൂലൈഅഞ്ചിന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ എഡിഎം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
വിജിലൻസിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയായ പടിഞ്ഞാറേ കല്ലട വിളന്തറ സ്വദേശിനി എൽ. അനിലയുടെ പിതൃസഹോദരനായ ശിവശങ്കരന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മധ്യത്തിലുടെയാണ് ലൈൻ വലിച്ചിരിക്കുന്നത്.
പ്രസ്തുത ലൈനിൽ നിന്നും ചിലർക്ക് ഗാർഹിക കണക്ഷനും കാർഷികാവശ്യങ്ങൾക്ക് കണക്ഷനുംനൽകിയിട്ടുണ്ട്. എഡിഎമ്മിന്റെ ഉത്തരവിന് വിരുദ്ധമായാണ് ശിവശങ്കരന്റെ വസ്തുവിലൂടെ ലൈൻ വലിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.