റെഡ് ക്രോസ് ജില്ലാ ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു
1568623
Thursday, June 19, 2025 6:14 AM IST
കൊല്ലം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ ബ്രാഞ്ചിന്റെ 2025 - 2028 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റു കൂടിയായ ജില്ലാ കളക്ടർ എൻ. ദേവീദാസ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഭാരവാഹികളായി ചെയർമാൻ -ഡോ. മാത്യു ജോണ്, വൈസ് ചെയർമാൻ -പ്രഫ. ജി. മോഹൻദാസ്, സെക്രട്ടറി എസ്. അജയകുമാർ (ബാലു), ട്രഷറർ -നേതാജി ബി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് -ഡോ.കെ.റ്റി. തോമസ്,
പിആർഒ ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ഡി. വിലസീധരൻ, കെ. സുരേഷ് ബാബു, വി. രാജു, എ. സന്തോഷ്കുമാർ, ദിനേശ് മംഗലശേരി, കോതേത്ത് ഭാസുരൻ, ഡി. സുമംഗല, ബി. പ്രശോഭ്, പി. വിജയൻ എന്നിവർ ചുമതലയേറ്റു. അഡ്വ. ആർ. വിമൽനാഥ് റിട്ടേണിംഗ് ഓഫീസറായിരുന്നു.