കനാലിൽ അജ്ഞാത മൃതദേഹം
1568671
Thursday, June 19, 2025 10:22 PM IST
ചവറ: ടിഎസ് കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പന്മന കന്നിട്ട കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 30 ഓടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്.
50 വയസ്പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും ധരിച്ചിട്ടില്ലായിരുന്നു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട ആശുപത്രി മോർച്ചറിയിൽ.