യോഗാദിന ജില്ലാതല പരിപാടികൾ ഇന്ന്
1568866
Friday, June 20, 2025 6:07 AM IST
കൊല്ലം : ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഇന്ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കും. ജില്ലാതല പരിപാടികള്‍ ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന് ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് മുഖ്യാതിഥിയാകും. നാഷണല്‍ ആയുഷ് മിഷനും, ഭാരതീയ ചികിത്സ വകുപ്പും ഹോമിയോപ്പതി വകുപ്പും ചേര്‍ന്ന് വിവിധ മേഖലകളില്‍ ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ആരോഗ്യവും മനസികശാന്തിയും ഏകാരോഗ്യവും ലക്ഷ്യമിടുന്ന ദിനാചരണത്തിന്റെ പ്രമേയം ‘യോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്' എന്നാണ്.
ജില്ലയിലെ എല്ലാ ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിലും സംയുക്ത യോഗാസംഘം, സെഷനുകള്‍, പബ്ലിക് പാര്‍ക്കുകളില്‍ ഹരിതയോഗ പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍, ഔഷധ തൈ നടല്‍, ക്വിസ് മത്സരം, യോഗ ഡാന്‍സ് തുടങ്ങിയവ നടത്തും.