ആയൂർ ചെറുപുഷ്പ സ്കൂളിൽ വായന വാരാഘോഷം
1568867
Friday, June 20, 2025 6:07 AM IST
ആയൂർ : ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ വായന വാരാഘോഷം മാർത്താണ്ഡം രൂപത അധ്യക്ഷൻ ഡോ. വിൻസന്റ് മാർ പൗലോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അരുൺ ഏറത്ത് അധ്യക്ഷത വഹിച്ചു.
സ്കൂൾ ബർസാർ ഫാ.ജോൺ പാലവിള കിഴക്കേതിൽ സ്വാഗതം പറഞ്ഞു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥി പ്രതിനിധികളായ ആർദ്രാ ലാൽ, ആലിയ അൻസാരി എന്നിവർ പ്രസംഗിച്ചു. അതിഥിദേവി 'ദി സീക്രട്ട് ഗാർഡൻ' എന്ന പുസ്തകത്തിന്റെ അവലോകനം നടത്തി.
വായന ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഗണിത ക്ലബ്, ശാസ്ത്ര ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, സാഹിത്യ ക്ലബ് എന്നിവയുടെ ഈ അധ്യയന വർഷത്തെ കർമപദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ നിർവഹിച്ചു. കുട്ടികൾ തയാറാക്കി കൊണ്ടുവന്ന പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനവും നടന്നു . സ്റ്റാഫ് സെക്രട്ടറി രമ്യ നന്ദി പറഞ്ഞു.