പ്രവേശനോത്സവം നടത്തി
1568868
Friday, June 20, 2025 6:07 AM IST
കൊട്ടാരക്കര: കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് -2025 കൊട്ടാരക്കര മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ ബിജി ഷാജി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ .ജോസഫ് കടകം പള്ളിയുടെ അധ്യക്ഷതവഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, അജി അലക്സാണ്ടർ (സ്പെൻസർ കോളജ് ), ബർസാർ ഫാ. ഗീവർഗീസ് എഴിയത്ത്, പ്രിൻസിപ്പൽ ജോമി തോമസ്, ഷാജി മാംവിള എന്നിവർ പങ്കെടുത്തു.
ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രവേശനോത്സവം നടത്തി. ഒന്നാം വർഷ വിഎച്ച്എസ്ഇ പ്രവേശനോത്സവം വോയേജ് 2025 ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് എസ്. സേതുലാൽ അധ്യക്ഷതവഹിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ടി. ദിജു, പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി, എ. വിദ്യ, ജെ. ശ്രീലേഖ, എ. ഷീജ, ബി. മായ, വി. എ. അനില ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലിൻസി എൽ. സ്കറിയ, എം. എസ്. അമ്പാടി എന്നിവർ പ്രസംഗിച്ചു.
കുളത്തൂപ്പുഴ : ചോഴിയക്കോട് പട്ടികവർഗവികസന വകുപ്പിന്റെ നിയന്ത്രണത്തിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2025 ' സംഘടിപ്പിച്ചു. സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രവേശനോത്സവ ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന ഷാജഹാൻ നിർവഹിച്ചു. അംബിക (ഇടുക്കി, മറയൂർ പഞ്ചായത്തംഗം ),സ്കൂൾ പ്രഥമാധ്യാപിക സി.ഗിരിജ, സ്കൂൾ മാനേജർ എസ്. ഷാഹിർ, സ്റ്റാഫ് സെക്രട്ടറി സണ്ണി സെറാഫിൻ, സീനിയർ അസിസ്റ്റന്റ് എസ്.ബിനുകുമാർ, അധ്യാപകരായ എച്ച്. ഹുസൈൻ,
സന്ധ്യ മോൾ, അഞ്ജിമ തുളസീധരൻ, തസ്നി, രമേശ്, സ്കൂൾ കൗൺസിലർ ലിസ്ബിൻ,വിദ്യാർഥിപ്രതിനിധി ടി.വിഷ്ണു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി.