വായനദിനം ആഘോഷിച്ചു
1568869
Friday, June 20, 2025 6:07 AM IST
കുണ്ടറ: നെടുമ്പായിക്കുളം എം എൻ യു പി സ്കൂളിൽ വായന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊട്ടാരക്കര നൂൺ മീൽ ഓഫീസർ വി.എൽ. ബൈജു വായനാദിനം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ചെറിയാൻ കോശി അധ്യക്ഷനായി. മാനേജർ തങ്കച്ചൻ പാപ്പച്ചൻ പ്രസംഗിച്ചു. വിദ്യാലയത്തിൽ പ്രത്യേകം സജ്ജീകരിച്ച വായന മരത്തിൽ കുട്ടികൾ വായിച്ച കഥാപുസ്തകത്തിന്റെയും കഥാകൃത്തിന്റെയും പേര് കോർത്തിണക്കി.
അക്ഷരപ്പച്ച പുസ്തക കൂട്ടിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. എച്ച് എം ബിജി ജോർജ്, ലോക്കൽ മാനേജർ ഫിലിപ്പ് കോശി എന്നിവർ പ്രസംഗിച്ചു.