വായനവാരം ഉദ്ഘാടനം ചെയ്തു
1568870
Friday, June 20, 2025 6:07 AM IST
അഞ്ചൽ: സെന്റ് ജോണ്‍സ് കോളജിൽ മലയാള വിഭാഗത്തിന്റെയും ഫോക്്ലോർ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനവാരം അധ്യാപകനും പ്രഭാഷകനുമായ തുന്പോട് ചെല്ലപ്പൻപിള്ള ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. നിഷ തോമസ് അധ്യക്ഷത വഹിച്ചു. വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ തുന്പോട് ചെല്ലപ്പൻപിള്ള പ്രഭാഷണം നടത്തി.
മലയാള വിഭാഗം അധ്യക്ഷ സോനു എൽ. ജോണ്സണ്, അധ്യാപകരായ ഫാ. രഞ്ജി മണിപ്പറന്പിൽ, ഡോ. ധന്യ ജോണ്സണ്, ഡോ. ഷിജോ വി. വർഗീസ്, ഡോ. രമ്യ രാജൻ, ദിവ്യാറാണി, ഡോ. എൽ. വിനോദ് എന്നിവർ പ്രസംഗിച്ചു.