അക്ഷരപ്പച്ചയൊരുക്കി ബിഎംജി എച്ച്എസ്
1568871
Friday, June 20, 2025 6:07 AM IST
കുളത്തൂപ്പുഴ:ബി എം ജി എച്ച് എസിൽ വായനവാരാചരണം വിദ്യാരംഗം കലാ സാഹിത്യ വേദിഎന്നിവയുടെ ഉദ്ഘാടനം കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഷാജുമോൻ ആമുഖ പ്രഭാഷണം നടത്തി.
പി ടി എ പ്രസിഡന്റ് ഷൈജു ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്തംഗം സിസിലി ജോബ്, ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ ,ഫാ .വിൽസൺ ചരുവിള, സ്റ്റാഫ് സെക്രട്ടറി ജോസ്മോൻ , വിദ്യാരംഗം കൺവീനർ സജയകുമാർ ,ജെ.അനിതാ തോമസ്, സിജു തോമസ്,സ്റ്റെല്ല തോമസ്, അപർണ എന്നിവർ നേതൃത്വം നൽകി.
വിദ്യാർഥികൾ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു. ആയിഷ തമന്ന, റുക്ഷ്ദ മുജീബ്, സുമിത്ര എന്നീ വിദ്യാർഥികൾ പി .എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ക്വിസ് മത്സരം, വായനക്കുറിപ്പ് മത്സരം, പോസ്റ്റർ രചന , സമസ്യാപൂരണം, ലൈബ്രറി നവീകരണം തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.