അയല്‍വാസിയെ തലയ്ക്കിടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
1568873
Friday, June 20, 2025 6:07 AM IST
അഞ്ചല്‍ : മാതാവിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് ചോദ്യം ചെയ്ത അയല്‍വാസിയുടെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അഞ്ചല്‍ ഏറം കാരോട് ആതിര ഭവനില്‍ ഗോപകുമാര്‍ (35) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് സംഭവം. ഗോപകുമാറിന്റെ അയല്‍വാസിയായ അജേഷ് എന്നയാളെയാണ് ആക്രമിച്ചത്.
തലയ്ക്കടിച്ചു മാരകമായി പരിക്കേല്‍പ്പിക്കുക, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .