കെഎസ്ആർടിസി ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലിലൂടെ കയറിയിറങ്ങി
1568876
Friday, June 20, 2025 6:13 AM IST
പുനലൂർ: കെഎസ്ആർടിസി ബസിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമല സ്വദേശി മുരുകേശനാണ് പരിക്ക്.
പുനലൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. ഇന്നലെ രാവിലെ എട്ടരയോടെ പുനലൂർ ബസ് ഡിപ്പോയിലെ പ്രവേശന കവാടത്തിലായിരുന്നു അപകടം. തെങ്കാശിയിൽ നിന്നു ആലപ്പുഴയിലേക്ക് വന്ന ആലപ്പുഴ ഡിപ്പോയിലെ ബസ് ഡിപ്പോയിലേക്ക് കയറുമ്പോൾ റോഡ് വശത്തുകൂടി നടന്നുവരികയായിരുന്ന മുരുകേശനെ ഇടിച്ചിട്ട് ഇടത് കാലിലൂടെ കയറിയിറങ്ങിയത്.
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.