അഡ്വ. ആർ.ദിലീപ്കുമാർ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
1568877
Friday, June 20, 2025 6:13 AM IST
ചാത്തന്നൂർ: ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. ആർ.ദിലീപ്കുമാറിനെ തെരഞ്ഞെടുത്തു.
എൽഡിഎഫ് ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ട് വർഷം സിപിഎമ്മിനായിരുന്നു. പ്രസിഡന്റായിരുന്ന അഡ്വ.ശ്രീകുമാർ രണ്ടുവർഷം പൂർത്തികരിച്ചതിനെ തുടർന്ന് രാജി സമർപ്പിച്ചു.
തുടർന്ന് നടന്ന തെരഞ്ഞടുപ്പിലാണ് സി പി ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ആർ.ദിലീപ് കുമാറിനെ തെരഞ്ഞെടുത്തത്.