വിവിധയിടങ്ങളിൽ വായനാദിനം ആചരിച്ചു
1568878
Friday, June 20, 2025 6:13 AM IST
ചവറ : ചവറ ബിജെഎം സർക്കാർ കോളജിലെ എൻ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തിൽ കാമൻകുളങ്ങര എൽപി എസ് വിദ്യാർഥികൾക്ക് വേണ്ടി വായന മത്സരവും കഥപറച്ചിൽ മത്സരവും നടത്തി.വിജയികൾക്ക് പ്രഥമാധ്യാപിക സമ്മാനങ്ങൾ നൽകി. കൂടാതെകവയത്രിയും അധ്യാപികയുമായ ഡോ. മിനി ബാബുവിന്റെ ഒരേ പകൽ എന്ന കവിതാ സമാഹാരത്തെ ആസ്പദമാക്കി കോളജ് വിദ്യാർഥികൾക്ക്വേണ്ടി ആസ്വാദന കുറിപ്പ് മത്സരം സംഘടിപ്പിച്ചു .
വിജയികൾക്ക് ഡോ. ആർ.ജോളി ബോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഭിന്നശേഷി കുട്ടികൾക്ക് കോളജിൽ സഞ്ചരിക്കാനുള്ള മുച്ചക്ര സൈക്കിൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസറന്മാരായ ഡോ. ജി.ഗോപകുമാർ , ഡോ. ടി.തുഷാദ് എന്നിവർ കൈമാറി. എൻഎസ്എസ് ലീഡർമാരായ ആദിത്യൻ, താര എന്നിവർ നേതൃത്വം നൽകി.
ചവറ ശങ്കരമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി കൂടി വായനാദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് ബീന ജയൻ, പ്രഥമ അധ്യാപിക എലിസബത്ത് ഉമ്മൻ , അധ്യാപകർ വിദ്യാർഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എസ്പിസി കുട്ടികൾക്കായി കവയിത്രിയും കുട്ടികളും എന്ന സംവാദ പരിപാടി ശങ്കരമംഗലം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
സ്കൂളിന്റെ അങ്കണത്തിൽ മാവിന്റെ ചുവട്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ കവയിത്രി രശ്മി സജയൻ തന്റെ എഴുത്തിന്റെ അനുഭവകഥ പങ്കുവെച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപിക എലിസബത്ത് ഉമ്മൻ അധ്യക്ഷയായി. ഐ. ജിജി, ജി. എസ്.സരിത, സി.സുഗുണൻ, ടി.പി.അബൂബക്കർ, റോജ മാർക്കോസ്,ആർ.മിനി, പി .ബിന്ദ , എസ്.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പൊന്മന സംസ്കൃതി ഗ്രന്ഥശാലയിൽ വായനാവാരാചരണത്തിന് തുടക്കമായി. വായനാ പക്ഷാ ചരണ ഉദ്ഘാടനവും പി.എൻ .പണിക്കർ അനുസ്മരണവും പി.ബി. ശിവൻ നിർവഹിച്ചു.ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം ഷീജ അധ്യക്ഷയായി.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കേന്ദ്രം മലയാള വിഭാഗം വായനദിനം ആചരിച്ചു. വായനയുടെ സാമൂഹികാന്തരീക്ഷം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ എഴുത്തുകാരി ദീപ ഉദ്ഘാടനം ചെയ്തു.ഡോ.എ.എസ്.പ്രതീഷ് അധ്യക്ഷയായി.
ഇടപ്പള്ളികോട്ട ഗവ.യുപിഎസ് ചിറ്റൂരിലെ എല്ലാ കുട്ടികളും സമീപപ്രദേശത്തുള്ള ലൈബ്രറിയുടെ അംഗങ്ങളായി.
ഇടപ്പള്ളികോട്ടയിലെ ഹായ് നല്ലാന്തറ അബ്ദുൾ അസീസ് ഗ്രന്ഥശാല, സംസ്കൃതി ഗ്രന്ഥശാല,പ്രോഗ്രസീവ് ഗ്രന്ഥശാല, കുമാരനാശാൻ ഗ്രന്ഥശാല എന്നീ ഗ്രന്ഥശാലകളുടെ അംഗങ്ങളായി ചിറ്റൂർ യുപിഎസിലെ കുട്ടികൾ വായനാദിനത്തിൽ രജിസ്റ്റർ ചെയ്തു.
വായനാദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും നാടക പ്രവർത്തകനും സിനി ആർട്ടിസ്റ്റുമായ സുവർണൻ പരവൂർ നിർവഹിച്ചു. മുഖ്യാതിഥിയായി നാടൻപാട്ട് കലാകാരൻ അജി മൈലക്കാട് പങ്കെടുത്തു.
ലൈബ്രറി അംഗത്വ വിതരണം ലൈബ്രറി സെക്രട്ടറിമാർ കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.എസ്എംസി ചെയർമാൻ സന്തോഷ് മനയത്ത് അധ്യക്ഷനായി. പ്രഥമ അധ്യാപകൻ അനീസ് മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എച്ച്. ഷാജു, ജയചന്ദ്രൻ,ടി.എ. നജീബ് , ആർ.എ .മുരളി, ത്യാഗരാജൻ, ടി.ബിജു , കെ.ഹൃദയകുമാർ, എ.കെ. ഗണേഷ്, സിമി ബുഷ്റ സ്മിത എന്നിവർ പ്രസംഗിച്ചു.
തേവലക്കര കെ.സി.പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയും കോയിവിള കെവിഎം സ്കൂളും സംയുക്താഭിമുഖ്യത്തിൽ വായനാദിനാചരണം നടത്തി.കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം.എം.എസ്. മുരളി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് എസ്.അശോകൻ അധ്യക്ഷനായി.സെക്രട്ടറി കെ.എസ്.ബിജുകുമാർ ഗ്രന്ഥശാല പ്രവർത്തനം കുട്ടികൾക്കായി വിശദീകരിച്ചു.ആർ.രാജീവൻ, ഉമാദേവി ,ആർ.കൃഷ്ണകുമാർ കെവിഎം സ്കൂൾ മാനേജർ അൻസാർ റഷീദ് ,അധ്യാപകരായ ബിന്ദു ,മഞ്ജു, മാജിത എന്നിവർ പ്രസംഗിച്ചു.