ഉന്നത വിജയം നേടിയവർക്ക് ഇന്ന് ദീപികയുടെ ആദരം
1569134
Saturday, June 21, 2025 5:58 AM IST
കൊല്ലം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ദീപികയും മാർത്താണ്ഡം മാർ അപ്രേം കോളജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും ചേർന്ന് ആദരിക്കുന്നു.
എസ്എസ്എൽസിക്ക് ഒൻപത്, പത്ത് എപ്ലസ് നേടിയവർ, സിബിഎസ്ഇ - ഐസിഎസ്ഇ പത്താം ക്ലാസിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, പ്ലസ്ടു കേരള സിലബസിൽ അഞ്ചോ അതിലധികമോ എപ്ലസ് നേടിയവർ, സിബിഎസ്ഇ - ഐസിഎസ്ഇ വിഭാഗത്തിൽ 12-ാം ക്ലാസിൽ 90 ശതമാനത്തിൽ അധികം മാർക്ക് നേടിയവർ എന്നിവരെയാണ് ആദരിക്കുന്നത്.
ചടങ്ങിൽ വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. ഇന്ന് രാവിലെ 10ന് കൊല്ലം സെന്റ് ജോസഫ് കോൺന്റ് എച്ച് എസ്എസിൽ നടക്കുന്ന പരിപാടി ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.
ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കൊല്ലം കോർപറേഷൻ മുൻ മേയർ പ്രസന്ന ഏണസ്റ്റ്, ദീപിക കൊല്ലം രൂപത കോർഡിനേറ്റർ ഫാ. ലാസർ എസ്. പട്ടകടവ്, കാക്കോട്ടുമൂല തിരുഹൃദയ പള്ളി ഇടവക വികാരി ഫാ. റൊമാൻസ് ആന്റണി, കൊല്ലം സെന്റ് ജോസഫ് കോൺവന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചലീന എന്നിവർ ആശംസകൾ അർപ്പിക്കും.
ദീപിക കൊല്ലം സർക്കുലേഷൻ ഏരിയാ മാനേജർ സുധീർ തോട്ടുവാൽ സ്വാഗതവും കൊല്ലം ദീപിക സീനിയർ സബ് എഡിറ്റർ രാജീവ് ഡി. പരിമണം നന്ദിയും പറയും. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ആദരിക്കൽ ചടങ്ങി െന്റ ഭാഗമായി കരിയർ ഗൈഡൻസ് സെമിനാറും നടക്കും.