ലഹരിവിമുക്ത കാമ്പസ് ദിനാചരണം 26ന്
1569136
Saturday, June 21, 2025 5:58 AM IST
കൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ലഹരിവിമുക്ത കാമ്പസ് ദിനമായി ആചരിക്കുന്നു. ലഹരിവിമുക്ത വിദ്യാലയവും സമൂഹവും കുട്ടികളുടെ അവകാശം എന്നതാണ് ദിനാചരണത്തിന്റെ മുഖ്യസന്ദേശം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതി െ ന്റ ഭാഗമായാണ് വിമുക്തി ദർശൻ എന്ന പേരിൽ 26 മുതൽ ഒരുമാസക്കാലം ലഹരിവിമോചന മാസമായി ആചരിക്കുന്നത്.
കൊല്ലം ട്രിനിറ്റി ലൈസിയം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന രൂപതാതല ദിനാചരണം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. സമിതിഡയറക്ടർ ഫാ. മിൽട്ടൺ ജോർജ്, രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനുതോമസ്, സ്കൂൾ പ്രിൻസിപ്പൽ ഫാ. ജാക്സൺ ജെയിംസ് എന്നിവർ പങ്കെടുക്കും.
വിദ്യാർഥികളിൽ ലഹരിക്കെതിരേ ജാഗ്രതാ ബോധമുണർത്തുന്നതിനും ആരോഗ്യപരമായ അതിജീവനം സാധ്യമാക്കുന്നതിനും ബഹുതലങ്ങളിൽ വൈവിധമാർന്നതും ശാസ്ത്രീയവുമായ ലഹരി വിമോചന പ്രവർത്തനങ്ങൾ രൂപതയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുമെന്ന് സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണിയുംജനറൽ സെക്രട്ടറി എ. ജെ. ഡിക്രൂസും പറഞ്ഞു.