ബിഷപ് ബെൻസിഗർ നഴ്സിംഗ് കോളജിൽ ഡിജിറ്റൽ ലൈബ്രറി തുടങ്ങി
1569138
Saturday, June 21, 2025 5:58 AM IST
കൊല്ലം: ബിഷപ് ബെൻസിഗർ നഴ്സിംഗ് കോളജിൽ ഈ വർഷത്തെ വായനാവാരാഘോഷത്തി െന്റയും പുതിയ ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം മാനേജർ റവ.ഡോ.ജോസഫ് ജോൺ നിർവ്വഹിച്ചു. നഴ്സിംഗ്പഠനത്തിനും ഗവേഷണത്തിനും ആവശ്യമുള്ള എല്ലാത്തരം ഡോക്യുമെന്റ ുകളും ഇനി മുതൽ ഡിജിറ്റൽ ലൈബ്രറി വഴി ലഭ്യമാകും.
കോളേജ് ലൈബ്രറി, എസ്എൻഎ, ഐടി സെൽ, എൻഎസ്എസ്, കോളജ് യൂണിയൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 25 വരെ ഒരാഴ്ചക്കാലം നഴ്സിംഗ് മേഖലയിലെ വിദ്യാർഥികൾക്കായി വിവിധ വായനാ മത്സരങ്ങൾ നടത്തുന്നുണ്ട്.
കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ തെരേസ കൊച്ചുവിളയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഫ. വി.പി. ബിനുത, ലൈബ്രേറിയൻ ഡോ. സി. രാധാകൃഷ്ണപിള്ള, യൂണിയൻ ചെയർപേഴ്സൺ അഞ്ജനാ വിനോദ് എന്നിവർ പ്രസംഗിച്ചു.