വായനപക്ഷാചരണത്തിന് തുടക്കം
1569139
Saturday, June 21, 2025 5:58 AM IST
കൊല്ലം: വിക്ടര്‍ ഹ്യുഗോയുടെ ‘പാവങ്ങള്‍’ മുതല്‍ എം. സുകുമാര െ ന്റ ‘തൂക്ക്മരങ്ങള്‍ ഞങ്ങള്‍ക്ക്’ വരെ നീളുന്ന അമൂല്യപുസ്തകങ്ങളുടെ ലോകം പരിചയപ്പെടുത്തി വായനപക്ഷാചരണത്തി െ ന്റ ഔദ്യോഗിക പരിപാടികള്‍ ജില്ലയിൽ തുടങ്ങി.
ഗ്രന്ഥശാല പ്രസ്ഥാനത്തി െ ന്റ അമരക്കാരായിരുന്ന പി.എന്‍. പണിക്കരുടേയും ഐ.വി. ദാസി െന്റയും സംഭാവനകള്‍ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന് തട്ടാമല സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രായാനുസൃതമായി വായിക്കേണ്ട പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ അധ്യാപകസമൂഹം മുന്‍കൈയെടുക്കണം എന്ന് പി. കെ. ഗോപന് ഓര്മിപിച്ചു.
വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, സാക്ഷരതാമിഷന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന് അധ്യക്ഷനായി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. ഗണിതവിഭാഗം തയാറാക്കിയ ഗണിതവായനയ്ക്കുള്ള ക്യു ആര് കോഡ് പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാറിന് കൈമാറി നിര്‍വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എസ്.നാസര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. ഉഷാകുമാരി, സാക്ഷരത മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, വി എച്ച് എസ് എസ് പ്രിന്‍സിപല്‍ വി. ലിജി, ജി വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് എം. മിനി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. കെ. പി. സജിനാഥ്, പിടിഎ പ്രസിഡന്റ് അന്‍സര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്കൂളിലെ വിദ്യാര്‍ഥി മുഹമദ് ബിലാല്‍ ആലപിച്ച ഭാഷാവന്ദനത്തില് സ്വരാക്ഷരങ്ങള്‍ എഴുതിയുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു, സ്കിറ്റും അവതരിപ്പിച്ചു.