കൊട്ടിയത്ത് ഇഎസ്ഐയ്ക്ക് റീജണൽ ആസ്ഥാന മന്ദിരം
1569140
Saturday, June 21, 2025 5:58 AM IST
ചാത്തന്നൂർ: കൊട്ടിയത്ത് ഇ എസ് ഐയുടെ റീജണൽ ആസ്ഥാനമന്ദിരം നിർമിക്കാൻ പദ്ധതിയുണ്ടെന്ന് എൻ. കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. കൊല്ലം ഇഎസ്ഐ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിനാണ് കൊട്ടിയത്ത് പുതിയ ആസ്ഥാന മന്ദിരം നിർമിക്കാൻ നടപടി സ്വീകരിക്കുന്നത്.
ഇഎസ് ഐ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.നിലവിൽ പോളയത്തോടുളള ഇഎസ്ഐ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് ഉപയോഗയോഗ്യമല്ല. ഇഎസ്ഐ ക്ക് 1.92 ഏക്കർ സ്ഥലം സ്വന്തമായുളള കൊട്ടിയത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനുളള നിർദേശം യോഗം ചർച്ച ചെയ്തു.
കൊല്ലം ലോക്സഭ മണ്ഡലത്തിലെ ഇഎസ്ഐ ഡിസ്പെൻ സറികളോട് ചേർന്നുളള കാലപ്പഴക്കം ചെന്ന എല്ലാ ക്വാർട്ടേഴ്കളും പൊളിച്ച് പുതിയത് നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 126 ക്വാർട്ടേഴ്സുകൾ പൊളിച്ച് നീക്കാനുളള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ ആശുപത്രികൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ ധാരണയായി. കുറഞ്ഞത് 20 സെന്റ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം കണ്ടെത്തി നൽകുന്ന സ്ഥലങ്ങളിൽ ഇഎസ്ഐ കോർപറേഷൻ സ്ഥലം വാങ്ങി കെട്ടിടം നിർമിക്കും. ഇഎസ്ഐ ഡിസ്പെൻസറികൾ ധന്വന്തരി സോഫ്റ്റ്വെയർ മേഖലകളിലും ഉപയോഗിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമാക്കും.
ഇഎസ്ഐ സിവിൽ വിഭാഗം ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തുവാനും വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്യുവാനുമുളള നിർദേശം സമർപ്പിക്കും. ഡിസ്പെൻസറികളിലെ ഡോക്ടർമാരുടെയും ഇതര വിഭാഗം ജീവനക്കാരുടെയും ഒഴിവുകൾ നികത്തുവാൻ അടിയന്തര നടപടി സ്വീകരിക്കുന്നതിന് വിഷയം സംസ്ഥാന സർക്കാരി െ ന്റ ശ്രദ്ധയിൽ കൊണ്ടുവരും.
യോഗത്തിൽ എൻ . കെ. പ്രേമചന്ദ്രൻ എം പിക്ക് പുറമെ ഇഎസ്ഐ റീ ജനൽ ഡയറക്ടർ എസ്. ശങ്കർ, ഡയറക്ടർ ഓഫ് ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഡോ.സിനി പ്രിയദർശിനി, ആശ്രാമം ഇഎ ഐ സൂപ്രണ്ട് കെ.ഐ. പ്രേം ലാൽ, ജോയിന്റ്ഡയറക്ടർ വി. അബ്ദുൾ കരീം, ഡെപ്യൂട്ടി ഡയറക്ടർ ടോജിൻ തോമസ്, എൻജിനിയർ സച്ചിൻ അഗർവാൾ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.