മോദി സർക്കാരി െ ന്റ 11 വർഷത്തെ വികസനം ലോകമാതൃക: വി.വി.രാജേഷ്
1569142
Saturday, June 21, 2025 5:58 AM IST
കൊല്ലം: നരേന്ദ്ര മോദിസർക്കാരി െന്റ 11 വർഷത്തെ ഭാരതത്തിലെ വികസനനേട്ടങ്ങൾ ലോക രാജ്യങ്ങൾക്ക് മാതൃകയാണന്ന് ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് . 11 വർഷം പൂർത്തിയാക്കിയ മോദി സർക്കാരി െ ന്റ വികസന നേട്ടങ്ങൾ വിവരിച്ചു കൊല്ലം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംവാദം നടത്തുകയായിരുന്നു രാജേഷ്. 'ഭാരതത്തി െ ന്റ വികസനത്തിനൊപ്പം കേരളത്തേയും ചേർത്ത് പിടിച്ച വികസന മാതൃക നടപ്പാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
അടിസ്ഥാന സൗകര്യ വികസനത്തി െ ന്റ ഭാഗമായി കൊച്ചി മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ, കൊച്ചിയിൽ നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ പദ്ധതി എന്നിവയും രണ്ട് ദശാബ്ദത്തിനു ശേഷം ശബരി റെയിലിന് അനുമതി നൽകിയതും വി.വി. രാജേഷ് ചൂണ്ടികാട്ടി. 50 വർഷങ്ങളായി മുടങ്ങി കിടക്കുന്ന ആലപ്പുഴ ബൈപാസ് പൂർത്തികരിച്ചു. കുതിരാൻ തുരങ്ക പാത നിർമിച്ചു. ഗ്രാമ സഡക് യോജന പ്രകാരം 4500 കിലോമീറ്റർ റോഡുകൾ നിർമിച്ചു.
ആലപ്പുഴ - എറണാകുളം തീരദേശ റയിൽ ഇരട്ടി യാക്കുവാനുള്ള നിർമാണം പുരോഗമിക്കുന്നു.കേരളത്തിൽ 28 ലക്ഷത്തിലധികം കർഷകർ കിസാൻ സമ്മാൻ നിധി കൈപ്പറ്റുന്നു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരം 6335 ഹെക്ടർ കൃഷിയിടം സൂഷ്മ ജലസേചനത്തിന് കീഴിൽ കൊണ്ടുവന്നു.
മുദ്ര യോജന വഴി രാജ്യത്ത് 52 കോടിയിലധികം ചെറുകിട സംരംഭകർക്ക് വായ്പ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, മീഡിയ ജില്ല കൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.