ട്രൈ സ്കൂട്ടറുകൾ വിതരണം ചെയ്തു
1569143
Saturday, June 21, 2025 6:13 AM IST
കൊല്ലം: കൊല്ലം മുനിസിപ്പല്‍ കോര്പറേഷന് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാർക്കായി നടപ്പാക്കിയ ട്രൈ സ്കൂട്ടര്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ ഹണിയുടെ അധ്യക്ഷതയിൽ മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ എസ്. ജയന്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എസ് .ഗീതാകുമാരി, എം. സജീവ്, കുമാരി യു. പവിത്ര, സജീവ് സോമന്, സുജാ കൃഷ്ണന്, സവിതാദേവി, മുന്മേയര് പ്രസന്നാ ഏണസ്റ്റ്, കൗൺസിലർമാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കോർപറേഷൻ സെക്രട്ടറി ഡി. സാജു, സി ഡിപിഒ ഡോ. ടിന്‍സി രാമകൃഷ്ണന്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊല്ലം നഗരസഭ ഒരു കോടി രൂപ ചെലഴിച്ച് നടപ്പാക്കിയ പദ്ധതി കെല്‍ട്രോണ്‍ മുഖാന്തിരമാണ് നടപ്പിലാക്കിയത്.