തെന്നല ബാലകൃഷ്ണപിള്ള ത്യാഗപൂർണമായ വ്യക്തിത്വത്തിന് ഉടമ: സണ്ണിജോസഫ്
1569144
Saturday, June 21, 2025 6:13 AM IST
കൊല്ലം: കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംഎൽഎ. ഡിസിസി സംഘടിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി .സി. വിഷ്ണുനാഥ് എംഎൽഎ, മുൻ മന്ത്രിമാരായ മുല്ലക്കര രത്നാകരൻ,
ഷിബു ബേബി ജോൺ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, കെപിസിസി രാഷ്്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെപിസിസി ജന. സെക്രട്ടറിമാരായ പഴകുളം മധു, എം. എം. നസീർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.