നെടുമ്പായിക്കുളം ജംഗ്ഷൻ ‘കുളമായി’; തിരിഞ്ഞു നോക്കാതെ അധികൃതർ
1569145
Saturday, June 21, 2025 6:13 AM IST
കുണ്ടറ: നെടുമ്പായിക്കുളം ജംഗ് ഷൻ കുളമായിട്ട് വർഷങ്ങളായെങ്കിലും അധികാരികളുടെ അനങ്ങാപ്പാറ നയം തുടരുകയാണ്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിലുള്ള നെടുമ്പായിക്കുളം റോഡ് കനത്ത മഴയിൽ വെള്ളക്കെട്ടിലായി.
എല്ലാമഴക്കാലത്തുംപ്രദേശവാസികളും യാത്രക്കാരും അനുഭവിക്കുന്ന യാത്രാ ക്ലേശങ്ങൾക്കും കൊതുക്, ജലജന്യ രോഗങ്ങൾക്കും ഇക്കുറിയും അറുതിയൊന്നും ഇല്ല. പഴയ ഓട പുതിയ റെയിൽവേ ഓവർ ബ്രിഡ്ജി െ ന്റ വരവോടെ മൂടിപോയി. എന്നാൽ പാലത്തിന് സമാനമായി പുതിയ ഓട നിർമിക്കാൻ അധികൃതർ തയാറാകാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.
പഴയ പാലത്തിന് സമീപത്തായിബന്ധിപ്പിച്ചിരുന്ന രണ്ട് കലുങ്കുകൾ ജംഗ്ഷന് മുകളിലും താഴെയുമായുണ്ട്. ഈകലുങ്കുകൾ ഇപ്പോൾ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. പുതിയ ആർ ഒ ബിയുടെനിർമാണത്തോടനുബന്ധിച്ച് വെറും ഒന്നര അടി മാത്രം താഴ്ചയുള്ള ഓട പാലത്തി െ ന്റ ചരിവിന് എതിർവശത്തായി നിർമിച്ചിട്ടുണ്ട്. എന്നാൽ വെള്ളം ഒഴുകി എത്തുന്ന ഭാഗത്ത് ഓടയോ മറ്റ് സംവിധാനങ്ങളോ ഇല്ല.
ഇതുമൂലം വെള്ളം കെട്ടിക്കിടക്കുന്നു. ഇതിന് എതിർവശമാണ് ഓട്ടോ സ്റ്റാന്റ് ഉള്ളത് തന്മൂലം കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാൻ വരുന്നവർ, ഒറ്റയ്ക്ക് നടന്നുവരുന്ന കുട്ടികൾ, ഇഎസ്ഐ ഹോസ്പിറ്റലിൽ കാൽനടയായി വരുന്ന ഗർഭിണികളും വൃദ്ധ രോഗികളും റോഡി ന്റെ മധ്യഭാഗത്തുകൂടി ഓടി മാറുകയാണ് പതിവ്.
അബദ്ധവശാൽ കാൽവഴുതി വീണാൽ ഈ സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്ത ഓടിവരുന്ന സൂപ്പർഫാസ്റ്റ് മുകളിൽ കൂടി കയറി ഇറങ്ങിയാലും അതിശയപ്പെടേണ്ടതായില്ല. പുതിയ ആർ ഒ ബി നിർമിച്ചപ്പോൾ സ്വകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനായി പാലത്തി െന്റ ഉപറോഡുകളിൽ വളവുണ്ടാക്കി. ഇക്കാരണത്താൽ ഇവിടെ അപകടങ്ങൾ പതിവാണ്.
പന്തളം, പത്തനംതിട്ട, ഏനാത്ത്, വാളകം, അഞ്ചൽ തുടങ്ങി സമസ്ത മേഖലകളിൽ നിന്നും റഫറൻസായി ഇഎസ്ഐ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ രണ്ടോ അതിലധികമൊ തവണ മുൻപോട്ടും പിറകോട്ടും എടുത്താൽ മാത്രമേ ഈ വളവുകളിൽ തിരിയു.
സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിലേക്കുള്ള വിദ്യാർഥികൾ കാഷ്യു ഫാക്ടറി തൊഴിലാളികൾ, സമീപത്തായുള്ള രണ്ട് ദേവാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികൾ, കുണ്ടറ വഴി കൊല്ലം, കൊട്ടാരക്കര പുത്തൂർ മേഖലകളിലേക്ക് പോകുന്നവർ ഉൾപ്പെടെ ആശ്രയിക്കുന്ന ഏക ജംഗ്ഷനാണിത്.
നാട്ടുകാർ കളിവള്ളംഒരുക്കിയും മറ്റും പലതരം പ്രതിഷേധങ്ങൾ നടത്തിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. എന്നാൽ ആ ദിവസങ്ങളിൽ ഹൈവേ അഥോറിറ്റി അധികൃതർ, എംപി, മറ്റ് സാമൂഹിക രാഷ്ട്രീയനേതാക്കളെല്ലാം എത്തി ഉടൻ ശരിയാക്കിത്തരാം എന്ന വാഗ്ദാനം നൽകി പോവുകയാണ് ഉണ്ടായത്.
ദേശീയപാതയാണെന്നുള്ള ഒരു പരിഗണന പോലും ഈ കാര്യത്തിൽ അധികൃതർ നൽകുന്നില്ല. ഒരു ദുരന്തം ഉണ്ടാകാൻ കാത്തിരിക്കാതെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും കാൽനട, സൈക്കിൾ യാത്രികരും കടന്നുപോകുന്ന ജംഗ്ഷ െ ന്റ ദുരവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.